രാജേന്ദ്രനെതിരെ നടപടി സ്വീകരിക്കാതിരുന്നത് ജനപ്രതിനിധിയായതിനാല്‍-തിരുവഞ്ചൂര്‍

Posted on: March 31, 2017 12:40 am | Last updated: March 30, 2017 at 7:26 pm
SHARE

കോട്ടയം: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ കൈയേറിയത് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരും മറച്ചുവെച്ചു. അനധികൃത കൈയേറ്റമാണെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാതിരുന്നത് ജനപ്രതിനിധിയായതു കൊണ്ടാണെന്ന് മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എം എല്‍ എ കൈയേറിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുമ്പ് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നതാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ ഭൂമി കൈയേറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ വിഷയത്തില്‍ യു ഡി ഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വി എസിന്റെ പ്രസ്താവന അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here