Connect with us

National

ലോക്‌സഭ ആവശ്യപ്പെട്ട ഭേദഗതികള്‍ തള്ളി ധനകാര്യ ബില്ലുകള്‍ ലോക്‌സഭ വീണ്ടും പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റലി അവതരിപ്പിച്ച ധനാകര്യബില്ലില്‍ ലോക്‌സഭ ആവശ്യപ്പെട്ട ഭേദഗതികള്‍ തള്ളി ലോക്‌സഭ ബില്ല് വീണ്ടും പാസ്സാക്കി. ധനകാര്യ ബില്ലില്‍ നാല് ഭേതഗതകളായിരുന്നു കഴിഞ്ഞ ദിവസം രാജ്യസഭ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം തള്ളിയാണ് ലോക്‌സഭ ഇന്നലെ വീണ്ടും ഈ ബില്ലുകള്‍ പാസ്സാക്കിയത്.

ധനകാര്യ ബില്ലായാതിനില്‍ രാജ്യസഭക്ക് ബില്ലില്‍ ഭേതഗതി ആവശ്യപ്പെടാന്‍ മാത്രമേ സാധിക്കുകയൊള്ളു. വിഷയത്തില്‍ വോട്ടിംഗിനിട്ടായിരുന്നു രാജ്യസഭ ഭേതഗതി ആവശ്യപ്പെട്ടിരുന്നത്. വിഷയത്തില്‍ അരുണ്‍ ജെയ്റ്റലിയും പ്രതിപക്ഷ കക്ഷികളും ശക്തമായ വാഗ്വാദം രാജ്യസഭയില്‍ നടത്തിയിരുന്നു. വിവിധ പദ്ധതികളുമായി അധാര്‍കാര്‍ഡ് ബന്ധിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സ്വീകരിക്കുന്നതിലെ സുധാര്യത, വിവിധ ട്രൈബ്യൂണലുകളുടെ സംയോജനം എന്നിവയില്‍ ഉടക്കിയായിരുന്നു കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രതിപക്ഷവും ജെയ്റ്റലിയും തമ്മില്‍ സംവാദം നടന്നിരുന്നത്. തുടര്‍ന്ന് ബില്ലുകള്‍ വോട്ടിംഗിനിട്ട് ലോകസഭയോട് ഭേദഗതി ആവശ്യപ്പെടുകായായിരുന്നു. എന്നാല്‍ ഈ ഭേദഗതികള്‍ അംഗീകരിക്കാനിവില്ലെന്ന് കാണിച്ചാണ് ലോക്‌സഭ ഭേദഗതികള്‍ തള്ളിയത്.