Connect with us

Gulf

ദുബൈ ലാംബ് പദ്ധതി; 30 ശതമാനം കാര്‍ബണ്‍ പ്രസരണം കുറക്കും

Published

|

Last Updated

ഖാലിദ് മുഹമ്മദ് ശരീഫ്‌

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദുബൈ ഫ്യൂചര്‍ ആക്‌സിലറേറ്റേര്‍സ് പദ്ധതിയനുസരിച്ചുള്ള ദുബൈ ലാംബ് പ്രൊജക്ട് പ്രതിവര്‍ഷം 40 കോടി ദിര്‍ഹം ഊര്‍ജ ഉപയോഗ ഇനത്തില്‍ ലാഭിക്കുമെന്ന് നഗരസഭാധികൃതര്‍.

ദുബൈ നഗരസഭക്ക് കീഴില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ദുബൈ ലാംബ് സെമിനാറില്‍ എന്‍വയോണ്‍മെന്റ് ഹെല്‍ത് ആന്‍ഡ് സേഫ്റ്റി വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ശരീഫ് അറിയിച്ചതാണിക്കാര്യം. 2030ഓടെ പ്രസരണം 30 ശതമാനമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും 1000 ജിഗാവാട് കാര്‍ബണ്‍ പ്രസരണം കുറച്ച് 2021ഓടെ 16 ശതമാനം കുറക്കുകയെന്നതും ഇതോടൊപ്പം ലക്ഷ്യമിടുന്നു. കോണ്‍ട്രാക്‌ടേഴ്‌സ്, കോണ്‍സള്‍ടന്റുമാര്‍ എന്നിവരെ നഗരസഭാ അധികൃതര്‍ ബോധവത്കരണം നടത്തി വരികയാണ്. അടുത്ത ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തികളിലും ലൈസന്‍സ് നടപടികളിലും ദുബൈ ലാംബ് പദ്ധതി ഉള്‍പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂന്ന് വിധത്തിലാണ് പദ്ധതിയുടെ ഭാഗമായുള്ള ലാമ്പുകളുടെ നിര്‍മാണം. 1, 2, 3 വാട്ടുകളായി വ്യത്യസ്ത രൂപത്തിലാണ് ലാംബുകള്‍ നിര്‍മിക്കുക. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതല്‍ പ്രകാശം പരത്തുന്ന വിധത്തിലാണ് ലാംബുകളുടെ നിര്‍മിതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷാവസാനത്തോടെ 80 ശതമാനം പരമ്പരാഗത ലാംബുകള്‍ നീക്കം ചെയ്ത് രണ്ട് ലക്ഷം നൂതന ലാംബുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനായി പ്രമുഖ ലോകോത്തര ഇലക്‌ട്രോണിക്‌സ് നിര്‍മാതാക്കളായ ഫിലിപ്‌സ് കമ്പനിയുമായി കാരാറിലേര്‍പ്പെട്ടുകഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. 2021 ഓടെ ഒരു കോടി ലാംബുകളാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

 

Latest