3000 അശ്ലീല വെബ്‌സൈറ്റുകള്‍ പൂട്ടിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: March 30, 2017 1:15 pm | Last updated: March 30, 2017 at 1:15 pm
SHARE

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കമുള്ള 3000 വെബ്‌സൈറ്റുകള്‍ കേന്ദ്ര ഗവണ്‍മെന്റ് പൂട്ടിച്ചു. രാജ്യത്തിനു പുറത്തുനിന്നുള്ള സൈറ്റുകളാണ് പൂട്ടിച്ചവയില്‍ ഏറെയെന്നും രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പദ്ധതി തയാറാക്കി വരികയാണ്. ഓണ്‍ലൈന്‍ സൈബര്‍ െ്രെകം റിപ്പോര്‍ട്ടിംഗ് അടക്കമുള്ളവയ്ക്കു വേണ്ടിയുള്ള സംവിധാനമാണ് തയാറാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here