Connect with us

National

കമസമാധാനം തകര്‍ത്തെന്ന കേസ്: പപ്പു യാദവിനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

പാറ്റ്‌ന: രണ്ട് മാസം മുമ്പ് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കിയെന്ന കേസില്‍ മധേപുരയില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗം രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവിനെ പാറ്റ്‌ന പോലീസ് അറസ്റ്റ് ചെയ്തു. പാറ്റ്‌നക്ക് സമീപം മാന്ദിരിയിലുള്ള വീട്ടില്‍ വെച്ചാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ പാറ്റ്‌ന സി ജെ എം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായി ഡി എസ് പി കൈലാഷ് പ്രസാദ് പറഞ്ഞു.

പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, വൈദ്യുതി ചാര്‍ജ് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി നടത്തിയ ധര്‍ണക്കിടെ പോലീസുമായി ഏറ്റുമുട്ടലുണ്ടായതാണ് ജനാധികാര്‍ പാര്‍ട്ടി നേതാവായ പപ്പു യാദവിനെതിരായ കേസിനാധാരം. കഴിഞ്ഞ ജനുവരിയിലുണ്ടായ സംഭവത്തില്‍ ഗാന്ധി മൈതാന്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് ആക്ഷേപമുണ്ട്.