Connect with us

Gulf

യു കെയില്‍ 500 കോടി പൗണ്ട് നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ഖത്വര്‍-യു കെ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്ന സാമ്പത്തിക വാണിജ്യ മന്ത്രി അഹ്്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനിയോടൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, ഡയറക്്ടര്‍ മുഹമ്മദ് അല്‍താഫ്, ലുലു എക്‌സ്‌ചേഞ്ച് എം ഡി അദീബ് അഹ്്മദ് എന്നിവര്‍

ദോഹ: യു കെയില്‍ ഖത്വര്‍ 500 കോടി ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 2286 കോടി റിയാല്‍) നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി അറിയിച്ചു. ലണ്ടനില്‍ നടക്കുന്ന യു കെ-ഖത്വര്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോറത്തിന്റെ ആദ്യദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് ഖത്വര്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ യു കെയിലെ വലിയ നിക്ഷേപ രാജ്യമാണ് ഖത്വര്‍. 4000 കോടി പൗണ്ടിലധികം തുകയുടെ നിക്ഷേപം നിലവിലുണ്ട്. ഖത്വറിന്റെയും യു കെയുടെയും വ്യവസായ നിക്ഷേപം വളര്‍ത്തുന്നുന്നതിന് വഴിയൊരുക്കിയാണ് ഫോറം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു കെ സ്ഥാപനങ്ങള്‍ക്ക് ഖത്വറില്‍ നിക്ഷേപം നടത്തുന്നതിനുള്ള അവസരം കൂടിയാണ് ഫോറത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും സര്‍ക്കാര്‍ തലത്തിലെ മുതിര്‍ന്ന പ്രതിനിധികളും പങ്കെടുക്കുന്ന ഫോറം ഇന്ന് ബിര്‍ബിംഗാമില്‍ തുടരും. യു കെയിലെ നിക്ഷേപ അവസരങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.

 

Latest