ഐ ഫോണ്‍ 7 പ്ലസ് റെഡുമായി ഉരീദു

Posted on: March 27, 2017 9:20 pm | Last updated: March 27, 2017 at 8:52 pm

ദോഹ:ചുകപ്പ് നിറത്തിലുള്ള അലുമിനിയത്തില്‍ തീര്‍ത്ത ഐ ഫോണ്‍ 7 പ്ലസ് റെഡ് സ്‌പെഷ്യല്‍ എഡിഷന്‍ ഉരീദു ഖത്വറില്‍ അവതരിപ്പിച്ചു. ഐ ഫോണ്‍ 7ഉം ഇതിനൊപ്പം വില്‍പ്പനക്കെത്തിയിട്ടുണ്ട്. എയ്ഡ്‌സിനെതിരായി പ്രവര്‍ത്തിക്കുന്ന റെഡുമായുള്ള സഹകരണത്തിന് പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പുറത്തിറക്കുന്നതാണ് റെഡ് സ്‌പെഷ്യല്‍ എഡിഷന്‍.

എയ്‌സ്ഡ് രഹിത തലമുറക്കായി റെഡ് നടത്തുന്ന സേവനങ്ങള്‍ക്ക് സംഭാവന ചെയ്യാനുള്ള അവസരം കൂടിയാണിതിലൂടെ ലഭിഭിക്കുന്നത്. ഫോണ്‍ വാങ്ങുന്നവരുടെയെല്ലാം വിഹതം റെഡിന്റെ ഗ്ലോബല്‍ ഫണ്ടിലേക്കു നീക്കി വെക്കും. ലോകാടിസ്ഥാനത്തില്‍ റെഡ് നടത്തുന്ന സേവനങ്ങള്‍ക്കാണ് തുക ഉപയോഗിക്കുന്നത്.

ഐ ഫോണ്‍ സീരീസിലെ നവീനമായ മോഡലുകളാണ് ഐ ഫോണ്‍ ഏഴും എഴ് പ്ലസും. പ്ലസിനെ കടും ചുകപ്പ് നിറത്തില്‍ ആകര്‍ഷകമാക്കിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ തയാറാക്കിയിരിക്കുന്നത്.
മൊബൈല്‍ ക്യാമറുകളുടെ ഇതുവരെയുള്ള ചരിത്രം തിരുത്തുന്നതാണ് ഐ ഫോണ്‍ 7ലെ ക്യാമറ. മികച്ച ബാറ്ററി ലൈഫ്, സവിശേഷ സ്റ്റീരിയോ സിസ്റ്റം, വൈഡ് കളര്‍ സിസ്റ്റം, വാട്ടര്‍-ഡസ്റ്റ് റസിസ്റ്റന്റ് തുടങ്ങിയ പ്രത്യേകതകളുണ്ട്.
ഉരീദു ഷോപ്പുകളിലൂടെയും ഓണ്‍ലൈനിലും രണ്ടു മോഡലുകളും ബുക്ക് ചെയ്യാം. ഐ ഫോണ്‍ 7ന് 2599 റിയാലും 7 പ്ലസിന് 2999 റിയാലുമാണ് വെബ്‌സൈറ്റില്‍ കാണിക്കുന്ന വില.