Connect with us

National

ഡി വൈ എഫ് ഐ അഖിലേന്ത്യ കമ്മിറ്റിയുടെ പ്രതിനിധി സംഘം റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു

Published

|

Last Updated

ഫരീദബാദ്: ഡി വൈ എഫ് ഐ അഖിലേന്ത്യ കമ്മിറ്റിയുടെ പ്രതിനിധി സംഘം റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു.ഹരിയാനയിലെ ഫരീദ ബാദിലുള്ള ക്യാമ്പാണ് സംഘം സന്ദര്‍ശിച്ചത് .

ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ പി എ മുഹമ്മദ് റിയാസ്,ജനറല്‍ സെക്രെട്ടറി അവോയ് മുഖര്‍ജി,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു കണ്ടക്കൈ,നിതിന്‍ കാണിച്ചേരി,എ എ റഹിം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.മ്യാന്‍മാരില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ജീവിതം ദുരിത പൂര്‍ണമാണ്.

ഓള്‍ഡ് ഫരീദാബാദിനു സമീപമുള്ള അഭയാര്‍ഥി ക്യാമില്‍ മാത്രം മുപ്പത്തിയേഴ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഉണ്ടായ അഗ്‌നി ബാധയില്‍ എട്ട് കുടിലുകള്‍ കത്തിപ്പോയി.പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ക്യമ്പിലില്ല.കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല,ഗര്‍ഭിണികളും ശിശുക്കളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിക്കുന്നത്.പകര്‍ച്ചവ്യാധികളുടെ സാധ്യത വളരെ വലുതാണ്.ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാത്ത ഈ മനുഷ്യര്‍ പൊതു സമൂഹത്തിന്റെ കരുണ കാത്ത് കഴിയുകയാണ്.സര്‍ക്കാര്‍ ഇവരുടെ പ്രശ്‌നത്തില്‍ കൂടുതല്‍ ഇടപെടാന്‍ തയ്യാറാകണം.കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനു പരമാവധി സഹായം നല്‍കാനുള്ള പദ്ധതിക്ക് ഡി വൈ എഫ് ഐ രൂപം നല്‍കുമെന്ന് പി എ മുഹമ്മദ് റിയാസും അവോയ് മുഖര്‍ജിയും പറഞ്ഞു.ഡല്‍ഹി യൂണിവാഴ്‌സിറ്റി വിദ്യാര്ധികളായ ജുനൈദ് അലിയും,കെ എം അഖിലും സംഘത്തിനൊപ്പമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest