എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല

Posted on: March 25, 2017 6:33 pm | Last updated: March 25, 2017 at 6:33 pm

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസനെ കെപിസിസിയുടെ താത്കാലിക പ്രസിഡന്റായി ചുമതലപ്പെടുത്തി. വിഎം സുധീരന്‍ രാജിവെച്ച ഒഴിവിലാണ് നിയമനം. സ്ഥിരം ചെയര്‍മാനെ പിന്നീട് തിരഞ്ഞെടുക്കും.

അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് തീരുമാനം.