കൊല്ലത്ത് നിരോധനം ലംഘിച്ച് മത്സരക്കമ്പം; 22 പേര്‍ കസ്റ്റഡിയില്‍

Posted on: March 25, 2017 4:07 pm | Last updated: March 25, 2017 at 4:07 pm
പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകടം – ഫയൽ ചിത്രം

കൊല്ലം: കലക്ടറുടെ ഉത്തരവ് ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സരക്കമ്പം നടത്തി. മലനട ദുര്യോദന ക്ഷേത്രത്തിലാണ് വെള്ളിയാഴ്ച രാത്രി മത്സരക്കമ്പം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ അടക്കം 22 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴാണ് നിരോധന ഉത്തരവ് കാറ്റില്‍ പറത്തി ഇതിന് തൊട്ടടുത്ത് മറ്റൊരു മത്സരക്കമ്പം അരങ്ങേറിയത്. സംഭവം നടക്കുമ്പോള്‍ പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും കമ്പം തടഞ്ഞില്ലെന്ന് ആരോപണമുണ്ട്.