പാക്കിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടക്കു‌ം: രാജ് നാഥ് സിംഗ്

Posted on: March 25, 2017 2:30 pm | Last updated: March 26, 2017 at 9:03 pm

ഭോപ്പാല്‍: പാക്കിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. തീവ്രവാദത്തിന് എതിരായ സുപ്രധാന ചുവടുവെപ്പായാണ് അതിര്‍ത്തികള്‍ അടക്കാനുള്ള തീരുമാനത്തെ ഇന്ത്യ കാണുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.  മധ്യപ്രദേശില്‍ അതിര്‍ത്തി സുരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുന്നതിനായി 2018ഓടെ പാക് അന്താരാഷ്ട്ര അതിര്‍ത്തി ഇന്ത്യ അടക്കുമെന്ന് രാജ്‌നാഥ് സീംഗ് വ്യക്തമാക്കി. അതിര്‍ത്തി അടക്കുന്നതു സംബന്ധിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആഭ്യന്തര സെക്രട്ടറിയും സുരക്ഷാ തലത്തില്‍ ബി.എസ്.എഫും സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറിമാരുമാണ് നിരീക്ഷിക്കേണ്ടത്.