Connect with us

National

അറവുശാലകള്‍ അടച്ചുപൂട്ടുന്നത് യു പിക്ക് തിരിച്ചടിയാകുമെന്ന്‌

Published

|

Last Updated

ന്യൂഡല്‍ഹി: യു പിയില്‍ അറവുശാലകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടാനുള്ള സര്‍ക്കാറിന്റെ തീരുമാനം സംസ്ഥാനത്തിന് സാമ്പത്തികമായും തൊഴില്‍പരമായും വലിയ തിരിച്ചടിയാകുമെന്ന് പഠനം. പ്രതിവര്‍ഷം ശരാശരി 11,000 കോടി രൂപയുടെ വരുമാനമാണ് മാംസ കയറ്റുമതിയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നത്. അറവുശാലകള്‍ കൂട്ടമായി അടച്ചുപൂട്ടുന്നതോടെ കയറ്റുമതിയില്‍ നിന്നുള്ള ഈ വരുമാനം നിലക്കും.

ലക്ഷക്കണക്കിനാളുകളാണ് മാംസ വിപണനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. അറവുശാലകള്‍ ഇല്ലാതാകുന്നതോടെ ഇവരെല്ലാം തൊഴില്‍രഹിതരാകും. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്ന ഇവിടെ ലക്ഷങ്ങള്‍ പെട്ടെന്ന് തൊഴില്‍രഹിതരാകുന്നത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യസ്ഥക്ക് ആഘാതമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
തുകല്‍ വ്യവസായത്തെയും ബാധിക്കുന്നതാണ് സര്‍ക്കാറിന്റെ നടപടി. രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി മേഖലകളിലൊന്നാണ് തുകല്‍ വ്യവസായം. യു പിയാണ് രാജ്യത്ത് ഒന്നാമത്. ആഗ്ര ഉള്‍പ്പെടെ യു പിയിലെ നിരവധി നഗരങ്ങള്‍ രാജ്യത്തെ അറിയപ്പെടുന്ന തുകല്‍ വ്യവസായ കേന്ദ്രങ്ങളാണ്. ഈ മേഖലയില്‍ സംഭവിക്കുന്ന നഷ്ടവും യു പിയെ സാമ്പത്തികമായി തകര്‍ക്കും.
നിയമവിരുദ്ധ അറവുശാലകള്‍ അടച്ചുപൂട്ടുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിന്റെ മറവില്‍ എല്ലാ അറവുശാലകളെയും സംഘ്പരിവാര്‍ ലക്ഷ്യംവെക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest