കുണ്ടറയിലെ 14കാരന്റെ മരണം ക്രെെബ്രാഞ്ച് അന്വേഷിക്കും

Posted on: March 25, 2017 9:22 am | Last updated: March 26, 2017 at 9:03 pm

കൊല്ലം: കൊല്ലം: കുണ്ടറയില്‍ 14 കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കിയത്. നിലവിലെ അന്വേഷണത്തിലുണ്ടായ പാളിച്ചകള്‍ കണക്കിലെടുത്താണ് നടപടി.

അതിനിടെ സ‌ംഭവത്തിൽ കൊട്ടാരക്കര ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് എസ്പി തള്ളി. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുനരന്വേഷണം നടത്തേണ്ട സാഹചര്യമോ വിശദാംശങ്ങളോ റിപ്പോര്‍ട്ടിലില്ല. മരണം ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

2010ലാണ് 14 വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.