Gulf
പായ്ക്കപ്പല്‍ നിര്‍മാണ പരിശീലനത്തിന് സ്‌കൂള്‍

ദോഹ: അറേബ്യന്‍ പാരമ്പര്യത്തിന്റെ അടയാളമായ പായ്ക്കപ്പലുകള്‍ നിര്‍മാണം പരിശിലീപ്പിക്കുന്നതിന് സ്‌കൂള്‍ തുടങ്ങാന്‍ പദ്ധതി. അറേബ്യന്‍ ഉരു പാരമ്പര്യവും പൈതൃകവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആശയം. സ്വകാര്യ സ്ഥാപനമാണ് ഇതിനു മുന്‍കൈ എടുക്കുന്നത്.
പായ്കപ്പല്‍ നിര്‍മാണത്തിന്റെ പാരമ്പര്യ രീതികള്‍ പുതിയ തലമുറയെ ബോധവത്കരിക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം.
പായ്ക്കപ്പലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സ്‌കൂള്‍ തുടങ്ങാനുള്ള പദ്ധതി. അഞ്ചാമത് അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന പായ്ക്കപ്പല്‍ നിര്‍മാണ പ്രദര്‍ശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് എന്‍ജിനീയറിംഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഹമദ് ജുമാ അല്‍ സുലൈത്വിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രദര്‍ശനത്തിലെ പായ്ക്കപ്പല്‍ നിര്‍മാണ പവലിയന്‍ സന്ദര്‍ശിക്കാനായി നിരവധി പേര്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമീരി പായ്ക്കപ്പല്‍ വര്‍ക്ക്‌ഷോപ്പ് എന്ന സ്ഥാപനത്തില്‍ പ്രതിവര്‍ഷം അയ്യായിരത്തോളം പായ്ക്കപ്പലാണ് നിര്‍മിക്കുന്നത്. ഇവയില്‍ മൂവായിരത്തോളം പ്രദര്‍ശനത്തിനായി നിര്‍മിക്കുന്നവയാണ്.
രണ്ട് പരമ്പരാഗത കപ്പലുകളുമുണ്ട്. പരമ്പരാഗത കപ്പലുകള്‍ക്ക് ഇരുപത് ലക്ഷം റിയാലാണ് വില. പായ്കപ്പല്‍ നിര്‍മാണം രാജ്യത്തിന്റെ പൈതൃകത്തിലെ പ്രധാന ഘടകമാണ്.
പായ്കപ്പല്‍ നിര്‍മാണത്തിനായി സൗജന്യ ഭൂമി, അസംസ്‌കൃത സാമഗ്രികള്‍ എന്നിവയുള്‍പ്പെടെ നിരവധി സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നി്ന്നുള്ള വിദഗ്ധ പരിശീലകരെ ഉള്‍പ്പെടുത്തിയുള്ള പായ്കപ്പല്‍ നിര്‍മാണ സ്‌കൂളിന്റെ പ്രവര്‍ത്തനത്തോടെ മേഖലയിലെ തന്നെ പ്രധാന പായ്ക്കപ്പല്‍ നിര്‍മാണ കേന്ദ്രമാക്കി ദോഹയെ മാറ്റാനാകുമെന്നാണ് അധികൃചതരുടെ പ്രതീക്ഷ.