അല്‍ റവാബി ഗ്രൂപ്പ് ഔട്ട്‌ലെറ്റുകളില്‍ ഫെസ്റ്റീവ് ഡ്രൈവ് പ്രമോഷന്‍

Posted on: March 23, 2017 7:35 pm | Last updated: March 23, 2017 at 7:50 pm
അല്‍ റവാബി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഔട്ട്‌ലെറ്റുകളില്‍ 50 റിയാല്‍ പര്‍ച്ചേസിനു ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ കാറുകള്‍ സമ്മാനമായി നല്‍കുന്ന ഫെസ്റ്റീവ് ഡ്രൈവ് പ്രമോഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. അല്‍ റവാബി ഫുഡ് സെന്റര്‍ റയ്യാന്‍, വക്‌റ ശാഖകള്‍, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഖര്‍തിയാത്, ഗ്രാന്‍ഡ് ഷോപിംഗ് സെന്റര്‍ അബു ഹമൂര്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ന്യൂ റയ്യാന്‍, റവാബി മിനി ഹൈപ്പര്‍മാര്‍ക്കര്‌റ് ഉം സലാല്‍ മുഹമ്മദ് എന്നിവിടങ്ങളിലാണ് പ്രമോഷന്‍ ലഭിക്കുക.

ഒരു ജി എം സി യേറയും അഞ്ചു ടയോട്ട കാംറി കാറുകളുമാണ് വിജയികള്‍ക്ക് സമ്മാനിക്കുക. സെപ്തംബര്‍ 23ന് ഖര്‍തിയാത്ത് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നറുക്കെടുപ്പു നടത്തും. പ്രമോഷന്‍ കാലയളവില്‍ ഓരോ മണിക്കൂറിലും സര്‍പ്രൈസ് ഗിഫ്റ്റുകള്‍, ഇറക്കുമതി ചെയ്ത ചോക്കലേറ്റുകള്‍ തുടങ്ങി വ്യത്യസ്തമായ ഓഫറുകളും ലഭിക്കും. ഉപഭോക്താക്കള്‍ക്കായി പരിശീലനം നേടിയ കസ്റ്റമര്‍ കെയര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഷിജു, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ജംഷീര്‍, ഫിനാന്‍സ് ഫൈസല്‍, എച്ച് ആര്‍ മാനേജര്‍ ഷാനവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.