അല്‍കോബാറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Posted on: March 22, 2017 6:43 pm | Last updated: March 22, 2017 at 6:43 pm
SHARE

ദമ്മാം: കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ ഹല്‍വ ബസാര്‍ കോരവീട് പരേതരായ കോയാന്റെതൊടുക മൊയ്തീന്‍ ആയിഷയുടെയും മകന്‍ സാദിക്ക് കെ.ടി (47) ഹൃദയാഘാതം മൂലം? നിര്യാതനായി,
രാവിലെ പ്രഭാത ഭക്ഷണത്തിനായി സഹപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അല്‍കോബാര്‍ കിംഗ് ഖാലിദ് സ്ട്രീറ്റിലെ സാലേഹ് സൈദ് അല്‍ഖുറേഷി കമ്പനിയില്‍ കമ്പനിയില്‍ െ്രെഡവറായി ജോലി ചെയ്ത് വരികയായിരുന്നു, മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി, നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതരും അല്‍കോബാറിലെ സാമൂഹ്യ പ്രവര്‍ത്തകരും.

തെസ്‌നിയാണ് ഭാര്യ.അജ്മല്‍ ഷെബിന്‍,ആയിഷ ഷഹ് മ,ആമിന ഷഹന എന്നിവര്‍ മക്കളാണ്.ഹാരിസ് ,മിര്‍ഷാദ്,നിഷു എന്നിവര്‍ സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here