പ്രകൃതിവിരുദ്ധ പീഡനം; മുങ്ങിയ വൈദികന്‍ പിടിയില്‍

Posted on: March 22, 2017 1:05 am | Last updated: March 22, 2017 at 1:05 am

കൊല്ലം: പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിലാവുകയും തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍ നിന്നും മുങ്ങുകയും ചെയ്ത വൈദികനെ മധുരയില്‍ നിന്ന് പോലീസ് പിടികൂടി. വൈദിക പഠനത്തിനെത്തിയ വിദ്യര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പോലീസിനെ വെട്ടിച്ചു മുങ്ങിയ കണ്ണൂര്‍ സ്വദേശി ഫാദര്‍ തോമസ് പാറേക്കള (42)ത്തിനെയാണ് മധുര എസ് ഡി എം സന്യാസ സമൂഹത്തിന്റെ പ്രത്യേക കേന്ദ്രത്തില്‍ കൊട്ടാരക്കര പോലീസ് പിടികൂടിയത്.

വൈദിക പഠനത്തിനെത്തിയ വിദ്യര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പൂവാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കൊട്ടാരക്കരയിലേക്ക് കൈമാറുകയായിരുന്നു.