Connect with us

National

ബാബരി കേസ്: കോടതി നിര്‍ദേശം സ്വാഗതം ചെയ്ത് ബി.ജെ.പി; കോടതി തന്നെ പരിഹാരംകാണണമെന്ന് ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തര്‍ക്കത്തിന് സുപ്രീം
കോടതിക്ക് പുറത്ത് സമവായമാകാമെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി. എന്നാല്‍, പ്രശ്‌നത്തില്‍ സുപ്രീം
കോടതി തന്നെ പരിഹാരം കാണണമെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.

സമവായ നിര്‍ദേശം ഉന്നതകോടതിയുടെ ഏറ്റവും നല്ല തീരുമാനമാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നു തന്നെയാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും നിയമ വകുപ്പ് സഹമന്ത്രിയുമായ പി.പി ചൗധരി അഭിപ്രായപ്പെട്ടു. കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി നേതാവ് ഉമ ഭാരതിയും പറഞ്ഞു.

ആര്‍.എസ്.എസും വി.എച്ച്.പിയും കോടതിയുടെ നിര്‍ദേശത്തെ സ്വഗതം ചെയ്തു. എന്നാല്‍, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും സുന്നി വഖഫ് ബോര്‍ഡും തീരുമാനത്തെ എതിര്‍ത്തു. കോടതി തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണമെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്യാബ് ജിലാനി പറഞ്ഞു.