Connect with us

Gulf

പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവർക്കെതിരെ കര്‍ശന നടപടി; പരിശോധന ശക്തമാക്കാൻ വിവിധ മന്ത്രാലയങ്ങള്‍

Published

|

Last Updated

ദമ്മാം:സഊദിയില്‍ മാര്‍ച്ച് 29ന് പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പ് രാജ്യത്തെ എല്ലാ അനധികൃത താമസക്കാരും,ഇഖാമ, തൊഴില്‍ നിയമ ലംഘകരും പ്രയോജനപ്പെടുത്തണമെന്നും . രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ഇത്തരം നിയമലംഘകരെ ക്രമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്,രാജ്യത്തേക്ക് നുഴഞ്ഞുകയറ്റം നടത്തി തൊഴില്‍ ചെയ്യന്നവര്‍ ,ഇഖാമ, തൊഴില്‍ നിയമലംഘകര്‍, ഉംറ വിസക്കാര്‍, സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ക്കെല്ലാം പൊതുമാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.

തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനു നിയമലംഘകരെ കണ്ടെത്തുന്നതിന്ന് ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ വിവിധ മന്ത്രാലയ ങ്ങളുടെ സഹകരണത്തോടെ പരിശോധനക്ക് നേതൃത്വം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. കൂടാതെ നിയമ ലംഘകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പാരിതോഷികം നല്‍കുവാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

അനുമതി പത്രമില്ലാതെ ഹജ് നിര്‍വ്വഹിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകളുടെ ഇഖാമ പുതുക്കി നല്‍കുന്നത് ആഭ്യന്തര മന്ത്രാലയം തടഞ്ഞിരുന്നു ഇവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലെത്താന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Latest