ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Posted on: March 21, 2017 6:15 am | Last updated: March 21, 2017 at 12:17 am

കൊച്ചി: കേരള ഹൈക്കോടതിയുടെ 33 മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. നേരത്തെ, പട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്നു.

2004ല്‍ പട്‌ന ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ച ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് 2006ലാണ് അവിടെ ജഡ്ജിയായത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍, എ കെ ശശീന്ദ്രന്‍, സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പട്‌ന ഹൈക്കോടതി ജഡ്ജി ചക്രധാരി ശരണ്‍സിംഗ്, പട്‌ന ലോകായുക്ത അംഗം മിഹിര്‍കുമാര്‍ ഝാ, കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്‍, ചീഫ് സെക്രട്ടറി, ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.