Connect with us

National

ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുത്തണം

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പൊതുതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുത്തണമെന്ന ആവശ്യവുമായി തിരഞ്ഞെടപ്പ് കമ്മീഷന്‍.

ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവാന്ത വിലക്കേര്‍പ്പെടുത്തതിനോട് പിന്തുണക്കുന്നുവെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആറു വര്‍ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സുപ്രീംകോതിയില്‍ സമര്‍പ്പിച്ച പൊതുതാപര്യ ഹരജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്. ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുകൂലിച്ചു. എന്നാല്‍ മത്സരിക്കാന്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്ന ആവശ്യത്തോടു യോജിക്കാന്‍ കമ്മീഷന്‍ തയ്യാറായില്ല.

ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ലമെന്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പി സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം.ലിങ്ദോയും പബ്ലിക് ഇന്ററസ്റ്റ് അഡ്മിനിസ്ട്രേഷന്‍ എന്ന എന്‍ജിഒയും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ രാജ്യത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ക്ക് ക്രിമിനല്‍ കേസ് അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിടുന്നവരും ശിക്ഷകയോ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിലപാട് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കിനിടയില്ല. അതേസമയം, നേരത്തെ മതം തിരഞ്ഞെടുപ്പുകളില്‍ ഇടെപടുന്നതിനെതിരെ സുപ്രീംകോടതി വിധി പ്രഖ്യാപിച്ച ഹരജിയിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Latest