പഠനം ആഘോഷമാവണം: പി.ടി.എ റഹീം

Posted on: March 20, 2017 7:12 pm | Last updated: March 20, 2017 at 7:12 pm
SHARE
മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂര്‍: സ്‌കൂളുകളിലെ വാര്‍ഷികാഘോഷ ദിനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്നും പഠനം ആഘോഷമാക്കി മാറ്റാനുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അഡ്വ. പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗായകന്‍ നവാസ് പാലേരി മുഖ്യാതിഥിയായി. അമീര്‍ ഹസന്‍ ഓസ്‌ത്രേലിയ സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹനീഫ അസ്ഹരി അധ്യക്ഷത വഹിച്ചു. റംസി മുഹമ്മദ്, കെ.എം അബ്ദുല്‍ ഖാദര്‍, പി.ടി ഷൗക്കത്തലി, സി.വി മുഹമ്മദ് ഹാജി, മജീദ്, അബൂബക്കര്‍ ഹാജി പ്രസംഗിച്ചു.