യുപി ഫലത്തിൽ ആശങ്കയില്ല; തുടർകാര്യങ്ങൾ ആശങ്കാജനകം: ഉമ്മൻ ചാണ്ടി

Posted on: March 20, 2017 1:21 pm | Last updated: March 20, 2017 at 6:37 pm

കോഴിക്കോട്: യുപി തിരഞ്ഞെടുപ്പ് ഫലത്തില്‍ അമ്പരപ്പോ ആശങ്കയോ ഇല്ലെന്നും എന്നാല്‍ അതിന് ശേഷമുള്ള കാര്യങ്ങള്‍ ആശങ്കാജനകമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തീവ്ര നിലപാടുകാരനായ ഒരാളെ എംഎല്‍എ അല്ലാതിരുന്നിട്ട് കൂടി യുപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ആശങ്കാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.