ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച പ്രതി പോലീസ് കസ്റ്റഡിയില്‍

Posted on: March 16, 2017 1:15 pm | Last updated: March 16, 2017 at 12:37 pm

കല്‍പ്പറ്റ: വയനാട്ടില്‍ ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മീനങ്ങാടി സിഐക്കാണ് അന്വേഷണ ചുമതല. പ്രതി പോലീസ് കസ്റ്റഡിയിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയുടെ രണ്ടാനച്ഛന്‍ 19ന് കാരന് കുട്ടിയെ കാഴ്ചവെക്കുകയായിരുന്നു. ലോഡ്ജില്‍ ഇവര്‍ക്ക് മുറിയെടുത്ത് താമസിക്കാനും പീഡനത്തിന് സൗകര്യമൊരുക്കികൊടുക്കുകയും ചെയ്ത രണ്ടാനച്ഛന്റെ സുഹൃത്തുക്കളായ രണ്ട് പേരെയും പോലീസ് തിരയുന്നുണ്ട്. പെണ്‍കുട്ടിയുടെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തി ദമ്പതികള്‍ എന്ന വ്യാജേനെയാണ് ലോഡ്ജില്‍ മുറിയെടുത്തത്.

സംഭവത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
2017 ഫെബ്രുവരി 20ന് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. തുടര്‍ന്ന് മാതാവ് പോലീസില്‍ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ രണ്ടാനച്ഛന്‍ കുട്ടി അവരുടെ ബന്ധുവിന്റെ അടുത്തുണ്ടെന്ന് പോലീസിനോട് പറയുകയായിരുന്നു. അടിവാരം, കോഴിക്കോട്, മാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടിയെ താമസിപ്പിച്ച് പീഡനത്തിനിരയാക്കി. ഇക്കാര്യങ്ങള്‍ക്ക് രണ്ടാനച്ഛന് മറ്റൊരു സ്ത്രീയുടെ സഹായമുള്ളതായും കുട്ടി പറയുന്നു.