ലൈസന്‍സിന് ചെവി കാണുന്ന ഫോട്ടോ നിര്‍ബന്ധമില്ല

Posted on: March 16, 2017 11:48 am | Last updated: March 16, 2017 at 11:44 am

തിരുവനന്തപുരം: വാഹന ലൈസന്‍സുമായി ബന്ധപ്പെട്ട് മുസ്‌ലിം സ്ത്രീകളുടെ മതവിശ്വാസത്തെ നിഷേധിക്കുന്ന യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

വാഹന ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ത്രീകള്‍ ചെവികാണും വിധം എടുത്ത ഫോട്ടോ സമര്‍പ്പിക്കണമെന്നും അല്ലാത്ത ഫോട്ടോ പതിപ്പിച്ച അപേക്ഷകള്‍ നിരസിക്കണമെന്ന ഒരു നിര്‍ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടില്ല. മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ലൈസന്‍സിനായി നല്‍കണം. ചെവി കാണുന്ന തരത്തിലുള്ള ഫോട്ടോ വേണമെന്ന നിര്‍ബന്ധമില്ല.
ഇത്തരത്തില്‍ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പി ഉബൈദുല്ലയെ മന്ത്രി അറിയിച്ചു.