Connect with us

Gulf

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നു

Published

|

Last Updated

അബുദാബി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും കുറഞ്ഞു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയത്. വില കൂട്ടാന്‍ നടക്കുന്ന ശ്രമത്തിനിടെ അമേരിക്കയില്‍ എണ്ണ സംഭരണം കൂടുതലുള്ളതും വീണ്ടും ഖനന തോത് ഉയര്‍ത്തുന്നതുമാണ് വില കുറയാന്‍ കാരണം.

അസംസ്‌കൃത എണ്ണക്ക് അന്താരാഷ്ട്ര വില ബാരലിന് 51.41 ഡോളറില്‍ നിന്നും 50.85 ഡോളറായാണ് ഇടിഞ്ഞത്. നവംബര്‍ 30 മുതല്‍ ഏറ്റവും കുറഞ്ഞ വിലയാണിത്. ഡബ്ല്യൂ ടി ഐ ക്രൂഡ് വില ബാരലിന് അഞ്ച് ബ്രെന്‍ഡ് കുറഞ്ഞ് 48.44 ഡോളറായും ഇടിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നുവരെയായി എട്ടു ശതമാനത്തിലധികം ഇടിവ് സംഭവിച്ചിട്ടുണ്ട്.
എണ്ണ വില വര്‍ധിപ്പിക്കുന്നതിന് ഒപെക് നേതൃത്വത്തില്‍ ശക്തമായ നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും വില താഴേക്ക് പതിക്കുന്നത്. ഒപെകിന് പുറമെ പ്രധാന എണ്ണ ഉല്‍പാദക രാജ്യമായ റഷ്യയും തമ്മില്‍ ധാരണയിലെത്തി ഈ വര്‍ഷം മധ്യത്തോടെ പ്രതിദിന ഉല്‍പാദനം 32.5 മുതല്‍ 33 ദശലക്ഷം ബാരലായി കുറക്കാനാണ് തീരുമാനിച്ചിരുന്നത്.

 

Latest