Connect with us

National

വിശന്നുവലഞ്ഞ കുഞ്ഞിന് പാല് വേണം; റെയില്‍വേക്ക് ട്വീറ്റ് ചെയ്തു; പാലൊരുക്കി റെയില്‍വേ മാതൃകയായി

Published

|

Last Updated

ന്യൂഡല്‍ഹി: മനുഷ്യപ്പറ്റിനും കരുണക്കും ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് പുതിയൊരു മാതൃക. ഹാപ്പ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിന് പാല് എത്തിച്ചു നല്‍കിയാണ് റെയില്‍വേ മാതൃക കാണിച്ചത്.

സംഭവം ഇങ്ങനെ: ഹാപ്പ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു കുഞ്ഞ് പാല് കിട്ടാതെ വിശന്നുവലയുന്നു. ഇത് കണ്ട് അലിവ് തോന്നിയ അനഘ നിഖം എന്ന യാത്രക്കാരി കുട്ടിയുടെ ചിത്ര സഹിതം കൊങ്കണ്‍ റെയില്‍വേക്ക് ട്വീറ്റ് ചെയ്തു: മാതാപിതാക്കള്‍ക്ക് ഒപ്പം ഹാപ്പ എക്‌സ്പ്രസില്‍ സഞ്ചരിക്കുന്ന ഈ കുഞ്ഞിന് പാല് വേണം. അവരോടൊപ്പം സഞ്ചരിക്കുന്ന സ്‌നേഹയുമായി ബന്ധപ്പെടൂ.


ട്വീറ്റ് കണ്ടതും കൂടുതല്‍ വിശദാംശങ്ങള്‍ തേടി റെയില്‍വേയുടെ അടുത്ത മറുപടി എത്തി.


ഉടന്‍ തന്നെ ടിക്കറ്റിന്റെ ചിത്രം അടക്കം വിവരങ്ങള്‍ ട്വീറ്റ് ചെയ്തു. വൈകാതെ തന്നെ മറുപടി എത്തി: കൊലാദ് സ്‌റ്റേഷനില്‍ പാല് റെഡിയാക്കിയിട്ടുണ്ട്. കോച്ചിന് പുറത്ത് വന്ന് വാങ്ങുക.

കൊലാദ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു കുപ്പി പാലുമായി റെയില്‍വേ ഉദ്യോഗസ്ഥന്‍ കുട്ടിയെയും കാത്തിരിക്കുയായിരുന്നു. റെയില്‍വേയുടെ ഈ പ്രവൃത്തിയെ യാത്രക്കാര്‍ എല്ലാവരും മുക്തകണ്ഢം പ്രശംസിച്ചു.

---- facebook comment plugin here -----

Latest