ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്‍ ജനവിധി തേടും

Posted on: March 15, 2017 1:20 pm | Last updated: March 15, 2017 at 7:32 pm

ചെന്നൈ: ജയലളിത മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ സഹോദര പുത്രന്‍ ടിടിവി ദിനകര്‍ന്‍ ജനവിധി തേടും. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സെങ്കോട്ടയ്യനാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 12നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.