സന്തോഷ് ട്രോഫി: കേരള‌ം റെയിൽവേസിനെ 4-2ന് തകർത്തു

Posted on: March 15, 2017 6:15 pm | Last updated: March 16, 2017 at 9:57 am
SHARE

ബാംബോലി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ റെയില്‍വേസിനെ രണ്ടിനെതിര നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരളം വിജയത്തുടക്കമിട്ടു. ജോബി ജസ്റ്റിന്റെ ഹാട്രിക് നേട്ടമാണ് കേരളത്തിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.

കളിയുടെ 17ാം മിനുട്ടില്‍ കേരളത്തിന്റെ വല ചലിപ്പിച്ച് റെയില്‍വേസാണ് ഗോള്‍ വര്‍ഷം തുടങ്ങിയത്. 21ാം മിനുട്ടില്‍ ജോബി ജസ്റ്റിന്‍ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമില്‍ ഫ്രീ കിക്കിലൂടെ ഒരിക്കല്‍ കൂടി ജോബി റെയില്‍വേസിനെ വിറപ്പിച്ചതോടെ കേരളം 2-1ന് ലീഡ് നേടി.

രണ്ടാം പകുതിയില്‍ തന്റെ ഹാട്രിക് ഗോളിലൂടെ ജോബി കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഉസ്മാന്റെ ഹെഡര്‍ കേരളത്തിന് 4-1ന്റെ ലീഡ് നല്‍കി. കളിയുടെ അവസാനത്തില്‍ റെയില്‍വേസ് ഒരു ഗോള്‍ കൂടി നേടിയെങ്കിലും വിജയം കേരളത്തിന് സ്വന്തമായിക്കഴിഞ്ഞിരുന്നു.