പഞ്ചാബ് മുഖ്യമന്ത്രിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് 16ന് ചുമതലയേല്‍ക്കും

Posted on: March 12, 2017 5:28 pm | Last updated: March 13, 2017 at 10:06 am

ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയശില്‍പി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമാകും തന്റെ സര്‍ക്കാര്‍ മുഖ്യ പരിഗണന കൊടുക്കുകയെന്ന് അമരീന്ദര്‍ സിംഗ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.

117ല്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് പഞ്ചാബ് ഭരണം പിടിച്ചത്.