ഹൈദരലി തങ്ങളെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

Posted on: March 11, 2017 12:20 am | Last updated: March 11, 2017 at 12:04 am

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് സുസജമ്മാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്നലെ വൈകുന്നേരം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ പാണക്കാട് എത്തിയതായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ സ്വീകരിച്ചു.

ഇ അഹ്മദ് സാഹിബ് നേടയ പോലെ റെക്കോര്‍ഡ് ഭൂരിപക്ഷമാത്രമാണ് യു ഡി എഫ് ഉപതെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈദരലി തങ്ങളുമായി ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിഷയങ്ങള്‍14 ന് തിരുവനന്തപുരത്ത് വെച്ച് ചേരുന്ന യു ഡി എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മുസ്‌ലിംലീഗാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മലപ്പുറത്ത് പ്രാദേശിക തലങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരഹിച്ചിട്ടുണ്ടെന്നും ഇനിയെന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ സമ്പൂര്‍ണമായി പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.