Connect with us

Gulf

സ്വദേശി വനിതയുടെ വീട്ടില്‍ മോഷണം; പോലീസുകാരടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

ദുബൈ: മുന്‍വിരോധം മൂലം സ്വദേശി വനിതയുടെ വീട് കവര്‍ച്ച ചെയ്ത രണ്ട് പോലീസുകാരടക്കം മൂന്ന് പേര്‍ക്കെതിരെ പ്രാഥമിക കോടതിയില്‍ കേസ്. 10 മൊബൈല്‍ ഫോണ്‍, മൂന്ന് ടാബ്, വില കൂടിയ 16 വാച്ച് തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്. മൂന്ന് പ്രതികളും സ്വദേശികളാണ്. ബര്‍ശയില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളിലൊരാള്‍ പരാതിക്കാരിയുടെ സഹോദരിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ വിവാഹം നടത്തിക്കൊടുത്തില്ല. ഇതിന്റെ വിരോധം തീര്‍ക്കാന്‍ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് അകത്തു കയറി കവര്‍ച്ച ചെയ്യുകയായിരുന്നു. പ്രതികള്‍ കൈയുറ ധരിച്ചിരുന്നു. പക്ഷേ പരിസര വാസികളില്‍ നിന്ന് ലഭിച്ച സൂചന വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളിലൊരാള്‍ തൊഴില്‍ രഹിതനാണ്.

 

---- facebook comment plugin here -----

Latest