ബജറ്റിനെ വാട്‌സ്ആപില്‍ വിമര്‍ശിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

Posted on: March 9, 2017 3:45 pm | Last updated: March 9, 2017 at 9:59 pm

കാസര്‍കോഡ്: സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റിനെ വാട്‌സാപ് ഗ്രൂപ്പില്‍ വിമര്‍ശിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.

കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിനെയാണ് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.