സംഘം ചേര്‍ന്ന് പോലീസുകാരനെ ആക്രമിച്ചു ; ജിദ്ദയില്‍ മൂന്ന് പേര്‍ പിടിയില്‍

Posted on: March 8, 2017 9:43 pm | Last updated: March 8, 2017 at 9:43 pm

ദമ്മാം:കഴിഞ ദിവസം ജിദ്ദയില്‍ മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം പോലീസുകാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു. ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് അക്രമികള്‍ക്കെതിരെ ഉയര്‍ന്നത്.

ജിദ്ദ കോര്‍ണിഷ് ഭാഗത്തുവെച്ചാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത് തടയാന്‍ ശ്രമിച്ച പോലീസുകാരനെ അക്രമി സംഘം ഇടിച്ചു വീഴ്ത്തുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തില്‍ പങ്കെടുത്ത നാലു പേര്‍ക്കായി ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടന്നും പോലീസ് പറഞ്ഞു.