Connect with us

Kerala

ജിഷ്ണുവിന്റെ മരണത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടെന്നു മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കൊള്ളരുതായ്മകളുടെ വലിയ തുറന്നുകാട്ടലാണ് ജിഷ്ണു പ്രണോയ്‌യുടെ ദാരുണമായ അന്ത്യത്തെ തുടര്‍ന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കുണ്ടായ നഷ്ടവും പ്രയാസവും അപരിഹാര്യമാണ്. അതേക്കുറിച്ചു നല്ല ബോധ്യമുണ്ട്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി പറ്റാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മാതാപിതാക്കളുമായി ഇന്ന് സംസാരിച്ചു. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കൊള്ളരുതായ്മകളുടെ വലിയ തുറന്നുകാട്ടലാണ് ജിഷ്ണു പ്രണോയ്‌യുടെ ദാരുണമായ അന്ത്യത്തെ തുടര്‍ന്നുണ്ടായത്. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കുണ്ടായ നഷ്ടവും പ്രയാസവും അപരിഹാര്യമാണ്. അതേക്കുറിച്ചു നല്ല ബോധ്യമുണ്ട്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി പറ്റാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെറ്റായ രീതികളും വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടിവരുന്ന പീഡനവും അവസാനിപ്പിക്കാനുള്ള ശക്തമായ ഇടപെടലിനാണ് ജിഷ്ണുവിന്റെ ദുരന്തം വഴിവെച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായി തന്നെ മുന്നോട്ടു പോകും.

Latest