ഉജ്ജെയിന്‍ ട്രെയിന്‍ സ്‌ഫോടനം ഐഎസിന്റെ പരീക്ഷണ ആക്രമണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

Posted on: March 8, 2017 3:45 pm | Last updated: March 8, 2017 at 3:45 pm
SHARE

ഭോപ്പാല്‍: ചൊവ്വാഴ്ച എട്ട് പേരുടെ പരുക്കിന് ഇടയാക്കിയ ഉജ്ജെയിന്‍ ട്രെയിന്‍ സ്‌ഫോടനം ഐഎസ് നടത്തിയ പരീക്ഷണ ആക്രമണമാണെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഐഎസ് ആശയമുള്ളവരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചവാന്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രെയിന്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഭീകരരില്‍ ഒരാളെ ഇന്നലെ തീവ്രവാദ വിരുദ്ധ സേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇയാള്‍ക്ക് ഐഎസ് ബന്ധമുള്ളതായി സംശയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here