Connect with us

Kerala

തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം: കാലതാമസം ഒഴിവാക്കാന്‍ നടപടി: കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണത്തിന്റെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. രണ്ടാംഘട്ട ജനകീയ ആസൂത്രണ പ്രകാരം മൂന്ന് മാസം പദ്ധതി രൂപവത്കരണത്തിനും ഒമ്പത് മാസം നിര്‍വഹണത്തിനുമായി മാറ്റിവെക്കും. നേരത്തെ പദ്ധതി നിര്‍വഹമത്തിന് മൂന്ന് മാസം മാത്രമായിരുന്നു ലഭിച്ചിരുന്നത്. പുതിയ പരിഷ്‌കരണ പ്രകാരം പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുമെന്നും ആബിദ് ഹൂസൈന്‍ തങ്ങളെ മന്ത്രി അറിയിച്ചു. ജനകീയാസൂത്രണപദ്ധതി അനുസരിച്ച് ആസൂത്രണസമിതികള്‍ പഞ്ചായത്തുകളെ നിയന്ത്രിക്കുന്ന രീതിക്ക് മാറ്റം വരും. വിദഗ്ധരുടെ കൂട്ടായ്മ ഉപദേശക സമിതിയുടെ റോളില്‍ മാത്രം പ്രവര്‍ത്തിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണ്‌നെ അറിയിച്ചു.

നാട്ടികയില്‍ പഞ്ചായത്തംഗങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് നിഷേധിച്ച സെക്രട്ടറിക്കെതിരെ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഗീതാഗോപിയെ മന്ത്രി അറിയിച്ചു. തദ്ദേശ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗിക്കുമെന്നും എസ് രാജേന്ദ്രനെ മന്ത്രി അറിയിച്ചു. കുടിവെള്ള ക്ഷാമത്തിന്റെ പശ്ചാതലത്തില്‍ കുളങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവ ശുദ്ധീകരിക്കുമെന്നും കെടി ജലീല്‍ പറഞ്ഞു.