Connect with us

Kerala

പാചകവാതക സിലിണ്ടറിന്റെ വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വര്‍ദ്ധിപ്പിച്ച വില ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷം ഒകടോബര്‍ മുതല്‍ ആറ് തവണയാണ് വിലവര്‍ദ്ധിപ്പിച്ചത്. ഏകദേശം അറുപത് ശതമാനത്തോളം വര്‍ദ്ധനവാണ് ഇക്കാലയളവില്‍ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാചകവാതക സിലിണ്ടറിന് 86 രൂപയാണ് ഇക്കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് ഇത്രയധികം വില വര്‍ദ്ധനവുണ്ടാകുന്നത്. സാധാരണക്കാരുടെ കുടുംബബജറ്റില്‍ ഗണ്യമായ ഒരു പങ്കാണ് പാചകവാതകത്തിന് വേണ്ടിയുള്ള ചെലവ്. അതുകൊണ്ടുതന്നെ, ഈ വിലവര്‍ദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ അതിരൂക്ഷമായി ബാധിക്കും. ഇതു പരിഗണിച്ച് വിലവര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കുവാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest