പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്‌

Posted on: March 2, 2017 2:10 pm | Last updated: March 3, 2017 at 12:12 pm
SHARE

ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണിയുമായി ആര്‍എസ്എസ് നേതാവ്. പിണറായിയുടെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് ഡോ.ചന്ദാവത് ആണ് പ്രകോപന പ്രസംഗം നടത്തിയത്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്ന ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. കേരളത്തിലെ ബിജെപിആര്‍എസ്എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം ആക്രമണം നടത്തുന്നുവെന്ന ആരോപണത്തിനിടെയാണ് പിണറായിയുടെ തലവെട്ടാന്‍ ചന്ദ്രാവത് ആഹ്വാനം ചെയ്തത്. തലവെട്ടുന്നവര്‍ക്ക് തന്റെ സ്വത്തുക്കള്‍ വിറ്റാണെങ്കിലും പണം നല്‍കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.

ചിന്താമണി മാളവ്യ എംപി, മോഹന്‍ യാദവ് എംഎല്‍എ എന്നിവരെ വേദിയിലിരുത്തിയായിരുന്നു ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. 

LEAVE A REPLY

Please enter your comment!
Please enter your name here