സൗദിയില്‍ സിവില്‍ ഡിഫന്‍സ് സുരക്ഷാ ലൈസന്‍സ് ഇനി മുതല്‍ ഓണ്‍ലൈനില്‍

Posted on: March 2, 2017 1:30 pm | Last updated: March 2, 2017 at 1:20 pm

ദമ്മാം:വ്യാപാര സ്ഥാപനങ്ങള്‍ക്കും, കമ്പനികള്‍ക്കുമുള്ള സിവില്‍ ഡിഫന്‍സ് സുരക്ഷാ ലൈസന്‍സ് ‘സലാമ ‘ ഇനിമുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകും ,ലോക സുരക്ഷാ ദിനത്തോടനുബന്ധിച്ച് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ നായിഫ് രാജകുമാരന്‍ റിയാദില്‍ ഉത്ഘാടനം ചെയ്തു.

ഓണ്‍ലൈന്‍ സേവനം ഇനിമുതല്‍ ലഭ്യമാകുമെന്നു സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്:സുലൈമാന്‍ അല്‍അംറ് പറഞ്ഞു

‘സലാമ’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സംവിധാനം ആദ്യഘട്ടത്തില്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യയിയിലും ലഭ്യാമാകും.