ഏഷ്യന്‍ പര്യടനം; സല്‍മാന്‍ രാജാവ് ഇന്തോനേഷ്യയില്‍

Posted on: March 1, 2017 9:40 pm | Last updated: March 1, 2017 at 9:40 pm

ദമ്മാം :ഒരു മാസത്തെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി മലേഷ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സല്‍മാന്‍ രാജാവ് ഇന്തോനേഷ്യയിലെത്തി. ജകാര്‍ത്ത ഹലീം ഇന്റെനാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ, വിദേശ കാര്യ മന്ത്രി റിറ്റ്‌നോ ലെസ്റ്ററി, മതകാര്യ വകുപ്പ് മന്ത്രി ലുഖ്മാന്‍ ഹക്കിം സൈഫുദ്ധീന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

46 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സഊദി ഭരണാധികാരി ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. രണ്ടാഴച്ചയോളം ഇന്‍ഡോനേഷ്യന്‍ പര്യാടനം നടത്തുന്ന രാജാവ് രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ‘മസ്ജിദ് ഇസ്തിഖ്‌ലാല്‍’ സന്ദര്‍ശിക്കുകയും മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യും.