Connect with us

Kerala

കിസ്‌വ മെഗാ മെഡിക്കല്‍ ക്യാമ്പ്

Published

|

Last Updated

കൊടുവള്ളി: നെല്ലാംകണ്ടി കിസ്‌വ ആയുര്‍വേദിക് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ആയുര്‍വേദ യൂനാനി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍, വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ടി പി നാസര്‍, പി അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, എസ് എം എ മേഖലാ പ്രസിഡന്റ് ടി പി സി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹെപ്തിസം, ഡോ. കെ സി സജ്‌ന, ഡോ. സനേഷ് മുന്നിയൂര്‍, ഡോ. നിസാമുദ്ദീന്‍, ഡോ. എം എസ് മുഹമ്മദ് ക്ലാസെടുത്തു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ രോഗികള്‍ക്കും, മരുന്ന്, തൈലം, ഇ സി ജി ഉള്‍പ്പെടെയുള്ള ലബോറട്ടറി ടെസ്റ്റുകള്‍ ഉഴിച്ചില്‍, ഹിജാമ, കപ്പിംഗ് തുടങ്ങിയ എല്ലാ ചികിത്സകളും സൗജന്യമായി നല്‍കി. കിസ്‌വ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയരക്ടര്‍ കെ കെ അബ്ദുല്ല സ്വാഗതവും മതോലത്ത് മുഹമ്മദ് സാബിത്ത് നന്ദിയും പറഞ്ഞു.

Latest