പൾസർ സുനി നടിയുടെ വാഹനം പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

Posted on: March 1, 2017 2:21 pm | Last updated: March 2, 2017 at 12:30 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരായ നിര്‍ണായക തെളിവ് പോലീസിന് ലഭിച്ചു. പള്‍സര്‍ സുനിയും സംഘവും നടിയുടെ വാഹനത്തെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യമാണ് പോലീസിന് ലഭിച്ചത്. ദേശീയപാതയിലേയും പാതയോരങ്ങളിലെ കടകളിലേയും സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് പോലീസിന് ശേഖരിക്കാനായത്.

ഇതിന് പുറമെ ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ളാറ്റുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് എറിഞ്ഞുവെന്നാണ് സുനി നേരത്തെ മൊഴി നല്‍കിയത്.