Connect with us

National

അധികാരത്തിലിരുന്നപ്പോള്‍ പനീര്‍ശെല്‍വം എന്തുകൊണ്ട് ജയയുടെ മരണം അന്വേഷിച്ചില്ലെന്ന് സ്റ്റാലിന്‍

Published

|

Last Updated

കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് സ്റ്റാലിന്‍. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തു കൊണ്ട് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിച്ചില്ലെന്ന് സ്റ്റാലിന്‍ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനു ശേഷം ഇക്കാര്യം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ പേര് പനീര്‍ശെല്‍വം ഉപയോഗിക്കുകയാണെന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനുള്ള തന്ത്രമാണിതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പനീര്‍ശെല്‍വം ശശികലയുമായി ഏറ്റുമുട്ടിയപ്പോള്‍ പനീര്‍ശെല്‍വത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയ ഡിഎംകെ ആ കൂട്ട് ഉപേക്ഷിക്കുകയാണെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.