ചെന്നൈയില്‍ ഒ. പനീര്‍ശെല്‍വം വിഭാഗക്കാരുടെ പ്രതിഷേധം

Posted on: February 18, 2017 10:22 am | Last updated: February 20, 2017 at 10:36 am

ചെന്നൈ: മുഖ്യമന്ത്രി പളനിസ്വാമി ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് നേടാനിരിക്കെ ചെന്നൈയില്‍ ഒ. പനീര്‍ശെല്‍വം വിഭാഗക്കാരുടെ പ്രതിഷേധം. അഡയാറില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പുതിയ മന്ത്രിസഭക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചെന്നൈയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പളനിസ്വാമി മന്ത്രിസഭയ്‌ക്കെതിരേ സമരം ശക്തമാക്കുമെന്ന് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.