‘എല്ലാം അമ്മക്ക് വേണ്ടി’

Posted on: February 15, 2017 9:19 am | Last updated: February 15, 2017 at 11:24 am

ചെന്നൈ: ‘അവര്‍ ജയലളിതയുടെ ‘ഭാരമേല്‍ക്കുന്നത്’ ഇതാദ്യമല്ല. എപ്പോഴൊക്കെ അമ്മക്ക് ഭാര
മുണ്ടാകുന്നോ അപ്പോഴൊക്കെ ശശികല ചുമല്‍ വെച്ച് കൊടുത്തിട്ടുണ്ട്. അവര്‍ ഇപ്പോഴും അതുതന്നെ ചെയ്തിരിക്കുന്നു’- അനധികൃത സ്വത്ത് കേസില്‍ ശശികലക്കെതിരായ സുപ്രീം കോടതി വിധി വന്ന് മിനുട്ടുകള്‍ക്കകം എ ഐ എ ഡി എംകെയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണിത്. കോടതിയില്‍ നിന്ന് അഴിക്കാനാകാത്ത കുരുക്ക്
വരുമ്പോഴും അതിനെ ‘അമ്മ വികാര’ത്തി
ലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ്
ഈ വാക്കുകളില്‍
മുഴങ്ങുന്നത്.