Connect with us

National

പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതിനെതിരെ പനീര്‍ശെല്‍വംപക്ഷം

Published

|

Last Updated

ചെന്നൈ: വി.കെ.ശശികലയ്‌ക്കെതിരെ സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ എടപ്പാടി പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതിനെതിരെ പനീര്‍ശെല്‍വംപക്ഷം രംഗത്ത്. ശശികലയുടെ ഉറ്റ അനുയായിയായ പളനിസ്വാമിയെ അംഗീകരിക്കില്ലെന്ന് പനീര്‍ശെല്‍വത്തിന്റെ ഒപ്പമുള്ളവര്‍ പറഞ്ഞു. ആര്‍ക്കും ആരെയും തിരഞ്ഞെടുക്കാന്‍ അവകാശമില്ലെന്നായിരുന്നു പനീര്‍ശെല്‍വം പക്ഷത്തുള്ള സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്റെ പ്രതികരണം.

കൂവത്തൂരിലെ റിസോര്‍ട്ടില്‍ തങ്ങുന്ന ശശികല പക്ഷത്തെ എംഎല്‍എമാര്‍ യോഗം ചേര്‍ന്നാണ് എടപ്പാടി പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. പളനിസ്വാമി പിന്നീട് പിന്തുണക്കത്തുമായി ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമാണെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിക്കുകയുംചെയ്തു.