എസ്എഫ്‌ഐ സദാചാര വാദികളുടെ സംഘടനയല്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ്

Posted on: February 12, 2017 12:36 pm | Last updated: February 13, 2017 at 9:05 am

തിരുവനന്തപുരം: എസ്എഫ്‌ഐ സദാചാര വാദികളുടെ സംഘടനയല്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു. ഒരു കാലത്തും എസ്എഫ്‌ഐ സദാചാരവാദികളുടെ സംഘടനയല്ല. എസ്എഫ്‌ഐക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തില്‍ ഏതെങ്കിലും സദാചാരബോധവും വെച്ചു കൊണ്ട് ഈ സംഘടനയില്‍ നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ദയവു ചെയ്ത് അവര്‍ ഈ സംഘടനയില്‍ നിന്നും പുറത്തു പോകണം. അല്ലായെങ്കില്‍ കൃത്യമായ പരിശോധന നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളെ പുറത്തേക്ക് നയിക്കേണ്ടി വരുമെന്നും സാനു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.