ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് വിഎം സുധീരന്‍

Posted on: February 4, 2017 3:42 pm | Last updated: February 4, 2017 at 3:42 pm

തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയുടെ ഉത്തരവിനെ തള്ളിപ്പറയുകയും അവഗണിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. ഈ നടപടി മുഖ്യമന്ത്രി സ്ഥാനത്തിനു ചേര്‍ന്നതല്ല.

സഹപ്രവര്‍ത്തകനായ മന്ത്രിയേക്കാള്‍ മുഖ്യമന്ത്രി പ്രാധാന്യം നല്‍കുന്നത് ലോ അക്കാദമി മാനേജ്‌മെന്റിനാണ്. മാനേജ്‌മെന്റും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.