സി പി ഐ ആസ്ഥാനത്ത് പോയത് വിളിച്ചത് കൊണ്ട്: ലക്ഷ്മി നായര്‍

Posted on: February 4, 2017 11:24 am | Last updated: February 4, 2017 at 11:24 am

തിരുവനന്തപുരം: സി പി ഐ ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ നിന്ന് വിളിച്ചതുകൊണ്ടാണ് അങ്ങോട്ടു പോയതെന്ന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. താന്‍ ഇപ്പോള്‍ സ്വന്തം കാര്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് പിതാവിനൊപ്പം പോകുകയായിരുന്നു. താന്‍ അങ്ങോട്ടുപോയി കണ്ടതാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

പിതാവ് നാരായണന്‍ നായരാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത്. താന്‍ കാറില്‍ത്തന്നെ ഇരിക്കുകയായിരുന്നു. താന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം കള്ളപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. സ്വന്തം നാട്ടില്‍ നിന്ന് തന്നെ താന്‍ പോരാടുമെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.